ബര്‍ലിന്‍: ആഗോള സാങ്കേതിക വിദ്യാരംഗത്ത് ജര്‍മ്മനിയുടെ ആധിപത്യത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്. ജര്‍മ്മന്‍ കമ്പനികള്‍ വികസിപ്പിച്ചെടുത്ത അത്യാധുനിക പേറ്റന്റുകളില്‍ (Patents) വലിയൊരു പങ്ക് വിദേശ കമ്പനികള്‍ കോര്‍പ്പറേറ്റ് ഏറ്റെടുക്കലുകളിലൂടെയും (Corporate Takeovers) ഓഹരി വാങ്ങലുകളിലൂടെയും സ്വന്തമാക്കുന്നതായാണ് കണ്ടെത്തല്‍.
ബെര്‍ട്ടല്‍സ്മാന്‍ ഫൗണ്ടേഷന്റെ നിര്‍ദ്ദേശപ്രകാരം കൊളോണ്‍ ഇന്‍സ്ററിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക് റിസര്‍ച്ച് നടത്തിയ പഠന റിപ്പോര്‍ട്ടാണ് വ്യാഴാഴ്ച (ജൂണ്‍ 4) പുറത്തുവിട്ടത്.
പഠനത്തിലെ പ്രധാന വിവരങ്ങള്‍ ഇങ്ങനെ:
29% പേറ്റന്റുകളും വിദേശത്തേക്ക്: 2000~ല്‍ ആരംഭിച്ചതും 2022 വരെയുള്ളതുമായ കാലയളവില്‍ ജര്‍മ്മന്‍ കമ്പനികള്‍ ഉത്പാദിപ്പിച്ച 189,000 ആഗോള പേറ്റന്റുകളില്‍ (Trannsational Patents) ഏകദേശം 29 ശതമാനവും നിലവില്‍ നിയന്ത്രിക്കുന്നത് വിദേശത്തുള്ള കമ്പനികളാണ്.
അമേരിക്കയും ചൈനയും മുന്നില്‍: ജര്‍മ്മനിയില്‍ നിര്‍മ്മിക്കപ്പെടുന്ന ഇത്തരം പേറ്റന്റുകളില്‍ ഭൂരിഭാഗവും നിലവില്‍ നിയന്ത്രിക്കുന്നത് അമേരിക്കന്‍ (ഡട) കമ്പനികളാണ്. എന്നാല്‍ ഈ മേഖലയില്‍ ജര്‍മ്മനിക്ക് കടുത്ത ഭീഷണിയുയര്‍ത്തിക്കൊണ്ട് ചൈനയും തൊട്ടുപിന്നാലെ മുന്‍നിര ഗ്രൂപ്പില്‍ ഇതിനകം ഇടംപിടിച്ചു കഴിഞ്ഞതായി പഠനം വ്യക്തമാക്കുന്നു.
സാങ്കേതിക സ്വാതന്ത്ര്യം വേണമെന്ന് വിദഗ്ദ്ധര്‍:
നിലവിലെ ആഗോള രാഷ്ട്രീയ~സാമ്പത്തിക സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ജര്‍മ്മനിയുടെ പ്രധാന കണ്ടുപിടുത്തങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും നിയന്ത്രണം മറ്റ് വന്‍ശക്തികളുടെ കൈകളില്‍ എത്തുന്നത് അതീവ ജാഗ്രതയോടെ പരിശോധിക്കേണ്ട കാര്യമാണെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. മറ്റ് രാജ്യങ്ങളെ അമിതമായി ആശ്രയിക്കാതെ, സ്വന്തം കാലില്‍ നില്‍ക്കാനാവശ്യമായ 'സാങ്കേതിക സ്വാതന്ത്ര്യം' (Technology Independence) ജര്‍മ്മനി അടിയന്തിരമായി കൈവരിക്കേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട് ഊന്നിപ്പറയുന്നു.
ജര്‍മ്മനിയിലെ പ്രമുഖ കമ്പനികളുടെ ഗവേഷണങ്ങള്‍ വിദേശത്തേക്ക് ചോരുന്നത് ഭാവിയില്‍ ഇവിടുത്തെ നിര്‍മ്മാണ മേഖലയെയും (Manufacturing Sectors) ഐടി/എഞ്ചിനീയറിംഗ് രംഗത്തെ പ്രവാസി ഉദ്യോഗാര്‍ത്ഥികളുടെ പുതിയ തൊഴിലവസരങ്ങളെയും എങ്ങനെയെല്ലാം ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ ഇപ്പോള്‍ നിരീക്ഷിക്കുന്നത്.

Comments: